സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ നിയമനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

saudisation

Representation Image

സൗദി: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ നാല് ലക്ഷം സ്വദേശികള്‍ക്ക് നിയമനം ലഭിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2014നെ അപേക്ഷിച്ച് 2015ല്‍ തൊഴില്‍ ലഭിച്ച സ്വദേശികളുടെ എണ്ണം 15 ശതമാനം വര്‍ധിച്ചതായും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 3.98 ലക്ഷം സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി നേടാന്‍ കഴിഞ്ഞത്. ഇതില്‍ 58 ശതമാനം പുരുഷന്മാരും 42 ശതമാനം വനിതകളുമാണ്. സ്വദേശി പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി കുറഞ്ഞു. വനിതകള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 35.7 ശതമാനം ആയിരുന്നത് 32.8 ആയി കുറക്കാന്‍ കുറഞ്ഞിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

6,66,000 സ്വകാര്യ സ്ഥാപനങ്ങളെ നിതാഖാത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാര്ഷിികം കാലിവളര്ത്ത്ല്‍ തുടങ്ങിയ മേഖലയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതില്‍ നിന്ന് ഒഴിവാക്കിയത്. നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത 2.55 ലക്ഷം സ്ഥാപനങ്ങള്‍ക്ക്് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മരവിപ്പിച്ചു. ഏഴ് ലക്ഷം സ്ഥാപനങ്ങള്‍ സ്വദേശിവത്ക്കരണം പാലിച്ചിട്ടുണ്ട്. നിതാഖാത്ത് പദ്ധതി പ്രാബല്യത്തില്‍ വന്നതിന് ശേഷം ഉയര്‍ന്ന തോതില്‍ സ്വദേശികള്‍ക്ക്് തൊഴില്‍ നേടാന്‍ കഴിഞ്ഞതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുളള പരിഷ്‌കരിച്ച നിതാഖാത്ത് ഡിസംബറില്‍ പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top