യൂട്യൂബില്‍ തരംഗമായി സെയ്ത്താന്‍ ടീസര്‍; ഒരു ദിവസം കണ്ടത് അഞ്ച് ലക്ഷം ആളുകള്‍

സെയ്ത്താന്‍ ചിത്രത്തില്‍ നിന്നുള്ള രംഗം

സെയ്ത്താന്‍ ചിത്രത്തില്‍ നിന്നുള്ള രംഗം

വിജയ് ആന്റണി നായകനായെത്തുന്ന സെയ്ത്താന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ തരംഗം സൃഷ്ടിക്കുന്നു. ടീസര്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ യൂട്യൂബില്‍ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലായ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റുവിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര മിനിട്ടാണ് ടീസറിന്റെ ദൈര്‍ഘ്യം.

പിച്ചൈക്കാരന് ശേഷം വിജയ് ആന്റണി നായകനായെത്തുന്ന ചിത്രമാണ് പ്രദീപ് കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സെയ്ത്താന്‍. ഫാത്തിമ വിജയ് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. അരുന്ധതി നായരാണ് ചിത്രത്തിലെ നായിക. ചാരുഹാസന്‍, വൈ ജി മഹേന്ദ്ര എന്നിവര്‍ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളില്‍ എത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top