പാക് വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തയെ പുറത്താക്കി

ഐസാസ് അഹമ്മദ് ചൌധരി

ന്യൂയോര്‍ക്ക് : പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തയെ പുറത്താക്കി. എന്‍ഡി ടിവിയുടെ നമ്രത ബ്രാറിനോടാണ് വാര്‍ത്താസമ്മേളനം നടന്ന റൂസ്‌വെല്‍റ്റ് ഹോട്ടലിലെ മുറിയില്‍ നിന്നും പോകാന്‍ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി ആവശ്യപ്പെട്ടത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെയാണ് സംഭവം.

നമ്രതാ ബ്രാറിനെ മാത്രമല്ല ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പോലും ഹാളിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. യുഎന്‍ ജനറല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനായിരുന്നു പാക് വിദേശകാര്യസെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ചത്.

നേരത്തെ ഉറി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒഴിഞ്ഞുമാറിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top