വെടിയേറ്റ് കൊല്ലപ്പെട്ട 19 കാരിയായ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

കൊല്ലപ്പെട്ട പാരഷെ ബിയര്‍ഡ്
ചിക്കാഗോ: വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ചിക്കാഗോയിലാണ് സംഭവം. പത്തൊമ്പതുകാരിയായ പാരഷെ ബിയര്‍ഡ് എന്ന യുവതിയുടെ വയറ്റില്‍ നിന്നുമാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്. യുവതിയും സുഹൃത്തും കാറില്‍ സഞ്ചരിക്കുന്നതിനിടെ ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി വെടിവെയ്പ് നടന്നത്.
കഴുത്തിലായിരുന്നു പാരഷെയ്ക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പാരഷെ മരിച്ചിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താതെയാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നെഞ്ചിലും കഴുത്തിലും വെടിയേറ്റ പാരഷെയുടെ സുഹൃത്തിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക