ഐഫോണ്‍ 7 പ്ലസില്‍ 3 ജിബി; ഐഫിക്‌സിറ്റ് പരിശോധനയില്‍ ഐഫോണ്‍ രഹസ്യങ്ങള്‍ പുറത്ത്

iphone 7

ഐഒഎസില്‍ അധിഷ്ഠിതമായ പുത്തന്‍ ഉത്പന്നങ്ങള്‍ ആപ്പിള്‍ വര്‍ഷം തോറും അവതരിപ്പിക്കുന്നതാണ്. എന്നാല്‍ മറ്റ് നിര്‍മ്മാതാക്കളെ പോലെ പുതിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാമിനെ (RAM) കുറിച്ചും, ബാറ്ററി ശേഷിയെ (Battery Capacity) കുറിച്ചും ആപ്പിള്‍ ഇക്കാലയളവില്‍ ഒരിക്കല്‍ പോലും വീമ്പു പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഐഒഎസ് 10-ല്‍ അധിഷ്ടിതമായ ഐഫോണ്‍ 7-നെ ആപ്പിള്‍ രാജ്യാന്തര തലത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോഴും ആപ്പിള്‍ തങ്ങളുടെ പതിവ് ശൈലിയില്‍ നിന്നും മാറിയിട്ടില്ല. എന്നാല്‍ ആപ്പിളിന്റെ രഹസ്യങ്ങളെ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് പ്രമുഖ വെബ്‌സൈറ്റായ ഐഫിക്‌സിറ്റ്.

iphone 7 c

2900 mAh ബാറ്ററിയാണ് ഐഫോണ്‍ 7 പ്ലസ് മോഡലിന് ആപ്പിള്‍ നല്‍കിയിരിക്കുന്നതെന്ന് ഐഫിക്‌സിറ്റ് വെളിപ്പെടുത്തുന്നു. മുന്‍ മോഡലായ ഐഫോണ്‍ 6 എസ് പ്ലസ് മോഡലില്‍ ആപ്പിള്‍ നല്‍കിയിരുന്ന 2750 mAh ബാറ്ററി ശേഷിയില്‍ നിന്നും വലിയ മാറ്റമാണ് 2900 mAh ബാറ്ററിയിലൂടെ ആപ്പിള്‍ ഐഫോണില്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 7 നെ ഐഫിക്‌സിറ്റ് പരിശോധിച്ചപ്പോള്‍, 1960 mAh ബാറ്ററി ശേഷിയാണ് കണ്ടെത്താന്‍ സാധിച്ചതെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. മുന്‍മോഡലായ ഐഫോണ്‍ 6s ല്‍ 1717 mAh ഉം, ഐഫോണ്‍ 6 ല്‍ 1810 mAh ഉം ആണ് ബാറ്ററി ശേഷിയായി ആപ്പിള്‍ നല്‍കിയിരുന്നത്.

ഐഫോണ്‍ 7 ല്‍ 2 ജിബി റാമും ഐഫോണ്‍ 7 plus ല്‍ 3 ജിബി റാമാണ് കരുത്തേകുന്നതെന്ന് വെബ്‌സൈറ്റിലൂടെ ഐഫിക്‌സിറ്റ് വ്യക്തമാക്കുന്നു. ഇരു മോഡലുകളിലേയും റാമുകള്‍ നിര്‍മ്മിക്കുന്നത് സാംസങ്ങാണെന്നും (samsung) ഐഫിക്‌സിറ്റ് സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, ഐഫോണിലെ 128 ജിബി സ്റ്റോറേജ് ചിപ്പിനെ തോഷിബയാണ് (toshiba) നിര്‍മ്മിക്കുന്നതെന്നും ഐഫിക്‌സിറ്റ് അറിയിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top