സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

is

representation image

വാഷിംഗടണ്‍ :സിറിയയില് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രാചാരണ  വിഭാഗം മേധാവി ആദില്‍ ഹസ്സന്‍ സല്‍മാന്‍ അല്‍ ഫയാദ് കൊല്ലപ്പെട്ടു. ഡോക്ടര്‍ വാഇല്‍ എന്നറിയപ്പെട്ടിരുന്ന ആദില്‍ ഹസ്സന്‍റെ മരണ വാര്‍ത്ത പെന്റഗണ്‍ സ്ഥിരീകരിച്ചു.

ഐഎസ് പുറത്ത് വിട്ടിരുന്ന കൂട്ടക്കൊലയുടെ ക്രൂരദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ആദില്‍ ഹസ്സന്‍ ആയിരുന്നു. ഐഎസ് നേതൃ സംഘമായ ഷൂറ കൗണ്‍സിലിലും ആദില്‍ അംഗമായിരുന്നുവെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു.

ഈ മാസം ഏഴിന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.  കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഐഎസ് മേധാവി അബു മുഹമ്മദ് അല്‍ അദാനി യുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ആദില്‍ ഹസ്സന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top