ഐഫോണ്‍ 7 വളയുമോ? വീഡിയോ

iphone scratch

രാജ്യാന്തര വിപണികളില്‍ ഐഫോണ്‍ 7 സാന്നിധ്യം അറിയിച്ച് കൊണ്ടിരിക്കെ, പ്രമുഖ യൂട്യൂബ് ചാനലായ JerryRigEverything ഐഫോണ്‍ 7 ന്റെ ഈട് നില്‍പിനെ പരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. പുതുതായി ബോക്‌സില്‍ നിന്നും എടുക്കുന്ന ഐഫോണ്‍ 7 നെ, പേനകത്തി കൊണ്ടും മറ്റും  പരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് JerryRigEverything പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

iphone scra

കടുത്ത താക്കോല്‍ പ്രയോഗങ്ങളെ മികച്ച രീതിയിലാണ് ഐഫോണ്‍ 7 പ്രതിരോധിക്കുന്നത്. എന്നാല്‍ പേന കത്തിയുടെ പ്രയോഗത്തില്‍ ഐഫോണിന്റെ പലഭാഗങ്ങളിലും പരുക്കുകള്‍ ഏല്‍ക്കുന്നുണ്ട്.
ഏറ്റവും പുതിയ ഗോറില്ല ഗ്ലാസ്(gorilla glass) സാങ്കേതികത ഐഫോണ്‍ 7 ല്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്‌ക്രാച്ച് ടെസ്റ്റില്‍ (scratch test) സ്‌ക്രീനില്‍ പാടുകള്‍ വീഴുന്നുണ്ട്. കൂടാതെ, സ്‌ക്രാച്ച് ടെസ്റ്റില്‍ ക്യാമറ ലെന്‍സിന്റെ കവറിലും പരുക്കുകള്‍ ഏല്‍ക്കുന്നുണ്ട്.

മുന്‍ മോഡലായ ഐഫോണ്‍ 6s ല്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചതായ ആലൂമിനിയം 7000 ശ്രേണിയാണ് ഐഫോണ്‍ 7 ലും ആപ്പിള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബെന്ഡ് ടെസ്റ്റില്‍ (bend test) ഐഫോണ്‍ 7 ന് ചെറുതായി വളയുന്നതായും ദൃശ്യങ്ങൡല്‍ വ്യക്തമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top