‘സ്വകാര്യത’ സംരക്ഷിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ; പശു ട്വിറ്ററില്‍ വീണ്ടും തരംഗമാകുന്നു

Cow_privacy

മുഖം അവ്യക്തമാക്കിയ തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ വന്ന പശുവിന്റെ ചിത്രം

കേംബ്രിഡ്ജ്: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രത്യക്ഷപ്പെട്ട പശുവിന്റെ ‘സ്വകാര്യത’ സംരക്ഷിച്ച് ഗൂഗിള്‍. മുഖം അവ്യക്തമാക്കിയ തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ വന്ന പശുവിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊയ് ഫെന്‍ എന്ന സ്ഥലത്ത് നിന്നും ഗൂഗിളിന്റെ ക്യാമറ പകര്‍ത്തിയ ചിത്രത്തിലാണ് മനുഷ്യര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വകാര്യതാ സംരക്ഷണം പശുവിന് ലഭിച്ചിരിക്കുന്നത്.

Cow_unblured

ദൂരെ നിന്നെടുത്ത ചിത്രത്തില്‍ പശുവിന്റെ മുഖം വ്യക്തമാണ്‌.

9,000 തവണയാണ് ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഫേസ്-ബ്ലറിംഗ് ടെക്‌നോളജിക്ക് ആവേശം അല്‍പ്പം കൂടിപ്പോയി എന്നാണ് ഗൂഗിള്‍ പറയുന്നത്. ദൂരെ നിന്നെടുത്ത ചിത്രത്തില്‍ പശുവിന്റെ മുഖം വ്യക്തമാണെമെങ്കിലും അടുത്തെത്തുമ്പോള്‍ അവ്യക്തമാകുന്നു.

സ്ട്രീറ്റ് വ്യൂവില്‍ പെടുന്ന മനുഷ്യരുടെ മുഖം അവ്യക്തമാക്കാനുള്ള സാങ്കേതികവിദ്യയാണ് പശുവിന്റെ ‘സ്വകാര്യത’യും  സംരക്ഷിച്ചിരിക്കുന്നത്. 2007-ലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആരംഭിച്ചത്. മുകളില്‍ ക്യാമറ ഘടിപ്പിച്ച കാറുകള്‍ ലോകമെമ്പാടുമുള്ള തെരുവുകളിലൂടെ സഞ്ചരിച്ചാണ് സ്ട്രീറ്റ് വ്യൂവില്‍ ദൃശ്യങ്ങള്‍ എത്തിക്കുന്നത്.

Google_Camera_Car

മുകളില്‍ ക്യാമറ ഘടിപ്പിച്ച ഗൂഗിള്‍ കാര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top