ഓണക്കാലത്ത് കേരളം കുടിച്ചത് റെക്കോര്‍ഡ് മദ്യം: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവ്

beer

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് 410 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ കേരളം കുടിച്ചത് 58.01 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെട്ട ഇരിങ്ങാലക്കുടയില്‍ ഇന്നലെ മാത്രം വിറ്റത് 53.85 ലക്ഷം രൂപയുടെ മദ്യമാണ്.

സെപ്തംബര്‍ 6 മുതല്‍ 9 വരെയുള്ള നാലു ദിവസം 183 കോടിയുടെ മദ്യവില്‍പനയാണ് ബിവറേജസ് കോര്‍പ്പറേഷനിലൂടെയും കണ്‍സ്യൂമര്‍ ഫെഡിലൂടെയും നടന്നത്. മുന്‍ വര്‍ഷം ഇത് 147 കോടി രൂപയായിരുന്നു. 37 കോടി രൂപയാണ് ആദ്യ നാലു ദിവസങ്ങളിലെ ലാഭം.

സെപ്തംബര്‍ 6 ന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ 7 ന് അത് 47 കോടി രൂപയായി ഉയര്‍ന്നു. 8 ന് 44 കോടി രൂപയുടേയും 9 ന് 49 കോടി രൂപയുടേയും മദ്യമാണ് ചെലവായത്.
2015ലെ ഓണ സീസണില്‍ 300 കോടിയായിരുന്നു ബിവറേജസ്‌കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും വിറ്റു തീര്‍ത്തത്. അതില്‍ പൂരാടം, ഉത്രാടം, തിരുവോണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ 180 കോടി രൂപയ്ക്കടുത്ത് മദ്യ വില്‍പന നടന്നിരുന്നു. 2014ല്‍ 216 കോടിയായിരുന്നു കേരളത്തിലെ മദ്യവില്‍പന.

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടയില്‍ 5016 കോടി രൂപ മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ നേടി. മുന്‍ വര്‍ഷത്തേക്കാളും 172 കോടി രൂപ അധികം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4844 കോടി രൂപയായിരുന്നു വരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top