പ്രൗഢി അറിയിച്ച് ഐഫോണ്‍ 7ന്റെ പരസ്യവുമായി ആപ്പിള്‍; വീഡിയോ കാണാം

iphone 7

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളുടെ ഔദ്യോഗിക വരവറിയിച്ചതിന് പിന്നാലെ ആപ്പിളിന്റെ ഔദ്യോഗിക പരസ്യം ദൃശ്യ മാധ്യമങ്ങളില്‍ സജ്ജീവമാകുന്നു. നേരത്തെ ഐഫോണ്‍ 7 ന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ ഒട്ടനവധി വ്യാജ പരസ്യങ്ങളാണ് പ്രചരിച്ചിരുന്നത്.

ഐഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 7 , ഐഫോണ്‍ 7 plus എന്നിവയുടെ ഔദ്യോഗിക വരവ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരുന്നത്. 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ഇറങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ plus മോഡലുകള്‍ സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് ഫിനിഷ് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 60000 രൂപയിലാണ് ആപ്പിള്‍ ഐഫോണ്‍ 7 ന്റെ വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 7 നാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളാണ് ആപ്പിളിന്റെ ശ്രേണിയില്‍ ഏറ്റവും മികച്ചത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. കൂടുതല്‍ വേഗതയാര്‍ന്ന പ്രോസസര്‍, പുതുമയാര്‍ന്ന ഹോം ബട്ടണ്‍, വാട്ടര്‍ റസിസ്റ്റന്റ്, ഡസ്റ്റ് പ്രോട്ടക്ഷന്‍ എന്നിങ്ങനെ ഒരുപിടി പുതു സവിശേഷതകളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ, ഐഫോണിന്റെ ആഗോള വിമര്‍ശകര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്‍ ചാനലായ ഓള്‍ ഇന്ത്യ ബക്‌ചോദും (All India Bakchod) എത്തിയിരുന്നത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ എഐബി (AIB) നല്‍കിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒറ്റ നോട്ടത്തില്‍ ഐഫോണിന്റെ പരസ്യമാണെന്ന് തോന്നുമെങ്കിലും, ഐഫോണ്‍ 7 ന്റെ നിഷ്പക്ഷ വിവരണമാണ് നല്‍കിയിരിക്കുന്നതെന്നാണ് എഐബി യുടെ വിശദീകരണം. honest summary of Iphone 7 announcement എന്ന പേരില്‍ എഐബി നല്‍കിയ വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top