special page

ഹൃത്വിക് റോഷന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പയ്യന്‍ ഹീറോയിസം കാട്ടിയത് ലൈവ് വീഡിയോ ചാറ്റ് ചെയ്ത്

hrithik

ഹൃതികിന്റെ അക്കൌണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിരിക്കുന്നു (വലത്)

മുംബൈ: ബോളിവുഡിന്റെ സൂപ്പര്‍ാതരം ഹൃത്വിക് റോഷനിത് നല്ല വര്‍ഷമല്ല. വിവാഹമോചനത്തോടെയാണ് 2016ലേക്ക് അദ്ദേഹം കാലെടുത്ത് വെച്ചത്. ബോളിവുഡ് സുന്ദരി കങ്കണാ റണാവത്തുമായുള്ള ഗോസിപ്പുകളും താരത്തിന് തലവേദന സൃഷ്ടിച്ചു. പിന്നാലെയിതാ ഹൃത്വിക്കിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ മറ്റൊരു ആഘാതവും.

കഴിഞ്ഞ ദിവസം ഹൃത്വിക്കിന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രൊഫൈല്‍ പിക്ച്ചറില്‍ ഹൃതിക്കിന് പകരം മറ്റൊരു യുവാവിന്റെ ചിത്രം. ഇയാള്‍ തന്നെ പേജിലൂടെ ലൈവ് സ്ട്രീമിങ് വിഡിയോ ചാറ്റും നടത്താന്‍ തുടങ്ങി. ചാറ്റിങ് തുടങ്ങിയ ശേഷമാണ് ആളുകള്‍ക്ക് മനസ്സിലായത് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന്.

Hrithik Roshan, Hrithik Roshan facebook, Hrithik, Hrithik facebook hacked, Hrithik Roshan fb, Hrithik Roshan fb hacked

പിന്നീട് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചുവരികയും ചെയ്തു.

hrithik hacker 3

തന്റെ അക്കൗണ്ട് സാഹസികനായ ഒരു വ്യക്തി ഹാക്ക് ചെയ്‌തെന്നും എന്നാല്‍ പിന്നീട് അത് തിരിച്ചുപിടിച്ചെന്നും ഹൃത്വിക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നീട് ട്വിറ്ററില്‍ പുതിയ പ്രൊഫൈല്‍ പിക്ച്ചറും താരം ചേര്‍ത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top