ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയ്ക്കും അഞ്ച് ദിവസം ബലി പെരുന്നാള്‍ അവധി

eid-al

ഒമാന്‍: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ്ദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസവും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയും ആണ് അവധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top