പൂവാലന്മാര്‍ക്ക് പിടിവീഴുന്നു; ‘ഓപ്പറേഷന്‍ റോമിയോ റിട്ടേണ്‍സിലൂടെ’ 24 മണിക്കൂറിനുള്ളില്‍ പൊക്കിയത് 121 പേരെ

eve

ഗുഡ്ഗാവ്: സ്ത്രീ പീഡനക്കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ റോമിയോ റിട്ടേണ്‍സ്’ നടപടിയുമായി ഗുഡ്ഗാവ് പോലീസ് നഗരത്തില്‍ രംഗത്തെത്തി. ശനിയാഴ്ച മാത്രം 121ഓളം പൂവാലന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലും ഗുഡ്ഗാവിലും മറ്റുമായി സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനു ശേഷം അസിസ്റ്റന്റ് കമ്മീഷണര്‍ ധര്‍ണ യാദവ് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. രാത്രി സമയങ്ങളില്‍ റോഡിലൂടെ ഇറങ്ങി നടക്കാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരുടെ എണ്ണം പെരുകി വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഇരുപതോളം പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് അസിസ്റ്റന്റെ പോലീസ് കമ്മീഷണര്‍ ധര്‍ണ്ണ യാദവ് പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷാ ഉറപ്പാക്കാന്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങള്‍ നഗരത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് 27ന് നടത്തിയ ഓപ്പറേഷനില്‍ 50ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20ഓളം മഫ്തിയിലുള്ള പോലീസുകാരാണ് നടപടിക്ക് നേതൃത്വം നല്‍കുന്നതെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top