അര്‍ജന്റീനക്ക് തിരിച്ചടി; വെനസ്വേലയ്ക്കെതിരെ മെസ്സി കളിക്കില്ല

ലയണല്‍ മെസ്സി (ഫയല്‍ ചിത്രം)
വെനസ്വേലയക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ നിന്നും സൂപ്പര്‍ താരം മെസ്സി പിന്മാറി. അടിവയറിനേറ്റ പരിക്ക്മൂലമാണ് താരം പിന്‍വാങ്ങുന്നത്.
വിരമിക്കല്‍ പ്രഖ്യാപനം മാറ്റി മൈതാനത്ത് തിരിച്ചെത്തിയ മെസ്സിയുടെ മികവില്‍ യുറഗ്വായ്ക്കെതിരെ അര്‍ജന്റീന തകര്‍പ്പന്‍ വിജയം നേടിയിരുന്നു. “നിര്‍ഭാഗ്യവശാല്‍ മെസ്സിക്ക് കളിക്കാനാവില്ല. റിസ്കെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്”. ദേശീയ ടീം കോച്ച് എഡ്ഗാഡോ ബൗസ പറഞ്ഞു.

ടീമിനൊപ്പം ചേരണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇതിലും പ്രധാനപ്പെട്ട മത്സരങ്ങള്‍ വരാനുണ്ട്. ആരോഗ്യം സംരക്ഷിച്ചേ മതിയാവൂ എന്ന് മെസ്സി വ്യക്തമാക്കി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക