ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദി റെഡ് ക്രെസന്റ് എട്ട് എയര്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചു

air-ambulances

സൗദി: ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്കായി എട്ട് എയര്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി അറിയിച്ചു. റെഡ് ക്രെസന്റിന് കീഴില്‍ 2500 ആരോഗ്യ പ്രവര്‍ത്തകരെ മക്കയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ ഹജ്ജ് മിഷനുകളുടെയും ആംബുലന്‍സുകള്‍ക്ക് പുറമെ 113 അത്യാധുനിക ആംബുലന്‍സുകളാണ് മക്കയില്‍ റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്. മക്ക, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഏത് അടിയന്തിര ഘട്ടവും നേരിടുന്നതിനാണ് എട്ട് എയര്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും റെഡ് ക്രെസന്റ് ആക്ടിംഗ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു.

മക്കയിലേക്കുളള എക്‌സ്പ്രസ് റോഡില്‍ ആറ് ആംബുലന്‍സ് സെന്ററുകള്‍ ഹജ്ജ് സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തനം ആരൂംഭിച്ചിട്ടുണ്ട്. സ്ഥിരം ആംബുലന്‍സ് കേന്ദ്രങ്ങള്‍ക്ക്് പുറമെയാണിത്. 290 ആംബുലന്‍സ് കാറുകളും 29 മോട്ടോര്‍ ബൈക്കുകളും തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര ശുശ്രൂശ നല്‍കുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. എമര്‍ന്‍സി മെഡിസിനില്‍ പരിശീലനം നേടിയ 99 ഡോക്ടര്‍മാരും 1579 പാരാമെഡിക്കല്‍ സ്റ്റാഫും 1400 വളന്റിയര്‍മാരും റെഡ് ക്രെസന്റിന് കീഴില്‍ ഹജ്ജ് വേളയില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top