തീണ്ടാരിയാണോ അയ്യപ്പന്മാര്ക്ക് കണ്ട്രോളില്ലാത്തതാണോ യഥാര്‍ത്ഥ പ്രശ്നം? ടി എന്‍ സീമയുടെ വിവാദ പ്രസംഗം പൂര്‍ണരൂപത്തില്‍
‘ശബരിമലയിലെന്താണ് ശരിക്കുമുള്ള വിഷയം? തീണ്ടാരിയാണോ, അതോ അയ്യപ്പന്മാര്ക്ക് കണ്ട്രോളില്ലാത്തതോ’ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റും സിപിഐഎം സംസ്ഥാനക്കമ്മിറ്റിയംഗവുമായ ടിഎന്‍ സീമയുടെ ഈ പ്രസംഗമാണ് നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തിന് ഓരോ വാക്കുമെടുത്തായിരുന്നു ടിഎന്‍ സീമയുടെ മറുപടി. പ്രസംഗം പലപ്പോഴും പുരാണത്തിലേക്കും ദുര്വാസാവിലേക്കും മേനകയിലേക്കും പരാശരമുനിയിലേക്കുമെല്ലാം കടന്നിരുന്നു. സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ സംബന്ധിച്ച് തിരുവനന്തപുരത്ത് വനിതാ സാഹിതി നടത്തിയ സംവാദത്തിലായിരുന്നു ടി എന്‍ സീമയുടെ വിവാദപ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ടിഎന്‍ സീമയ്ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നമുക്ക് കാണാം എന്താണ് ആ വിവാദപ്രസംഗമെന്ന്, പൂര്‍ണരൂപത്തില്‍
