പി രാജുവിന്റേത് വിഭ്രാന്തിമൂലമുള്ള ആരോപണങ്ങളെന്ന് എം സ്വരാജ്

swaraj

എം സ്വരാജ്

കൊച്ചി: എറണാകുളം ജില്ലയിലെ  സിപിഐ, സിപിഐഎം തര്‍ക്കം കൂടുതല്‍ ശക്തമാകുന്നു. തനിക്കെതിരെ സിപിഐ ജില്ല സെക്രട്ടറി പി രാജു നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്ന് ആവര്‍ത്തിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും തൃപ്പൂണിത്തുറ എംഎല്‍എയുമായ എം സ്വരാജ് രംഗത്തെത്തി.

തനിക്കെതിരെ പി രാജു നടത്തിയ പരാമര്‍ശങ്ങള്‍ പച്ചക്കള്ളമാണെന്നും വിഭ്രാന്തിമൂലമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.രാജുവിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പോരാഞ്ഞതുകൊണ്ടാകാം എഐവൈഎഫിനെ കൂട്ടുപിടിക്കുന്നതെന്നും സ്വരാജ് പരിഹസിച്ചു. ജില്ലയില്‍ സിപിഐഎം- സിപിഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഇരുപാര്‍ട്ടിയിലെ അണികളും ഏറ്റെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top