പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ മകളെ നെഞ്ചോട് ചേര്‍ത്തുറക്കുന്ന അമ്മയുടെ ചിത്രം വൈറല്‍

photoവാഷിംഗ്ടണ്‍: രണ്ടാമത്തെ കുഞ്ഞിനുവേണ്ടി മനസും ശരീരവും ഒരുങ്ങി നില്‍ക്കുമ്പോള്‍ തങ്ങളുടെ മൂത്ത കുഞ്ഞിനെ ചിലപ്പോഴെങ്കിലും അമ്മമാര്‍ മാറ്റിനിര്‍ത്താറുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അവര്‍ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നത്. എല്ലാ അമ്മമാരും ഇങ്ങനെയാണെന്നും പറയാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒരമ്മയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിന് മുന്‍പ് തന്റെ മൂത്ത മകളെ നെഞ്ചോട് ചേര്‍ത്തുറക്കുന്ന ഒരമ്മയുടെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ലോറ പോളെസ്‌കു പകര്‍ത്തിയ ചിത്രം അമ്മമാരുടെ ഉത്തരവാദിത്വത്തിനെക്കുറിച്ച് നിരവധികാര്യങ്ങള്‍ വിളിച്ചോതുന്നു.

pic-to

അമേരിക്കന്‍ സ്വദേശിനിയായ നിക്കി കോള്‍ക്വിറ്റാണ് ചിത്രത്തിലുള്ളത്. ആശുപത്രിക്കിടക്കയില്‍ നിന്നുമാണ് നിക്കിയുടേയും മകളുടേയും ചിത്രം ലോറ പകര്‍ത്തിയത്. പ്രസവത്തിന് മുന്നോടിയായി താല്‍ക്കാലികമായെങ്കിലും താന്‍ മകളോട് വിടപറയുകയാണെന്ന് നിക്കി പറയുന്ന രീതിയിലുള്ള ക്യാപ്ഷനാണ് ലോറ ചിത്രത്തിന് നല്‍കിയത്. അമ്മയ്ക്ക് മകളോടുള്ള സ്‌നേഹം ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോറ തന്‍റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പേജിലാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേര്‍ ഇത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അമ്മമാര്‍ ഗര്‍ഭാവസ്ഥയിലുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചിലരുടെ കണ്ണുകളെ ഈ ചിത്രം ഈറനണിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top