”മതമില്ലാത്ത ജീവനെ” പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം

madam illatha jeevanമലപ്പുറം: ‘മതമില്ലാത്ത ജീവനെ’ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോട്ടക്കല്‍ മണ്ഡല സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

മതവര്‍ഗ്ഗീയതയും, ഫാസിസവും അധികരിച്ച സാഹചര്യത്തില്‍ മതമില്ലാത്ത ജീവനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള ആര്‍ജവം എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിക്കണമെന്ന് എഐഎസ്എഫ് കോട്ടക്കല്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

FB_IMG_1470110967797 (1) (1)

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് മതമില്ലാത്ത ”ജീവനെ” പരിചയപ്പെടുത്തുന്ന പാഠഭാഗമുള്ളത്. സ്‌കൂളില്‍ ചേരാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി പ്രധാനാധ്യാപകന്‍ സംസാരിക്കുന്നതിന്റെ സംഭാഷണങ്ങളാണ് പാഠഭാഗത്തില്‍ ചേര്‍ത്തിരുന്നത്.

തങ്ങളുടെ കുട്ടിക്ക് മതമില്ലെന്നും, വലുതാവുമ്പോള്‍ അവന്‍ ഇഷ്ടപ്പെട്ട മതം സ്വീകരിക്കട്ടേയെന്നുമാണ് സംഭാഷണങ്ങള്‍. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പ്രതിപക്ഷ, മത സാമുദായിക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ പാഠഭാഗം പിന്നീട് നീക്കം ചെയ്യുകയുണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top