പോരാട്ടത്തിന്റെ സാക്ഷ്യം: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം

sakshi-malikറിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കാത്തിരിപ്പുകള്‍ക്ക് മെഡല്‍ തിളക്കം നല്‍കി സാക്ഷി മാലിക്ക്. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍  മത്സരിച്ച സാക്ഷി മാലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. വെങ്കലപ്പോരില്‍ 50ന് പിന്നില്‍ നിന്ന ശേഷം, പൊരുതിക്കയറിയാണ് സാക്ഷി മാലിക്ക് മെഡലണിഞ്ഞത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വിജയം.
sakshii
അവസാന സെക്കന്‍ഡിലും തളരാതെ പോരാടുന്ന സാക്ഷി മാലിക്ക് അര്‍ഹിച്ച നേട്ടമായിരുന്നു ഈ വെങ്കലമെഡല്‍. ഗുസ്തിയില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഹരിയാനക്കാരിയായ സാക്ഷി മാലിക്ക്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരവും മെഡല്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top