ടിഎ റസാഖിന്റെ മരണവാര്‍ത്ത വൈകിപ്പിച്ച സംഭവം; താരനിശയുടെ സംഘാടകരെ കുറ്റപ്പെടുത്തരുതെന്ന് സലീം കുമാര്‍, പരിപാടി അവശകലാകാരന്മാരെ സഹായിക്കാന്‍ സംഘടിപ്പിച്ചത്

salim-kumarപയ്യന്നൂര്‍: ടിഎ റസാഖിന്റെ മൃതദേഹം വൈകിപ്പിച്ച സംഭവത്തില്‍ കോഴിക്കോടെ സിനിമ പ്രവര്‍ത്തകരെയോ കലാകാരന്മാരെയോ താരനിശയുടെ സംഘാടകരേയോ കുറ്റം പറയരുതെന്ന് നടന്‍ സലീം കുമാര്‍, പരിപാടി നടത്തിയത് ടിഎ റസാഖ് അടക്കമുള്ള അവശ കലാകാരന്മാരെ സഹായിക്കാനാണെന്നും നന്മ മാത്രം ലക്ഷ്യമിട്ടുള്ള പരിപാടിയാണെന്നും സലീം കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഇത്തരത്തില്‍ സംഭവിച്ചതിനെ പോസിറ്റീവിയി കാണണമെന്നും പരിപാടിയുടെ സംഘാടകരോട് ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ സംഭവിച്ചതിന്റെ ഇരു വശങ്ങളും പരിശോധിക്കണമെന്നും പരിപാടിയിലെ നന്മ തിരിച്ചറിയണമെന്നും സലീം കുമാര്‍ പ്രതികരിച്ചു.

കോഴിക്കോട് നടന്ന പരിപാട് മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണ വിവരം മനപൂര്‍വ്വം മറച്ചുവച്ചുവെന്നും മൃതദേഹത്തെ റോഡരികില്‍ വൈകിപ്പിച്ചു കൊണ്ട് മൃതദേഹത്തോട് കടുന്ന അവഗണന കാണിച്ചുവെന്നും സംവിധായകനായ അലി അക്ബര്‍ പ്രതികരിച്ചിരുന്നു. അതേസമയം ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കലാകേരളം ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ടിഎ റസാഖ് അന്തരിച്ചത്. എന്നാല്‍ രാത്രിയോടെ മാത്രമാണ് മരണ വിവരം പുറത്തുവിട്ടതെന്നാണ് ആരോപണം. ഇന്നുച്ചയോടെ മലപ്പുറം കൊണ്ടോട്ടിയിലാണ് ടിഎ റസാഖിന്റെ ശവസംസ്‌കാരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top