പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തി

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും കുറവ് വരുത്തി. പെട്രോള്‍ ലിറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചിരിക്കുന്നതെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു. ഈ മാസം ആദ്യവും എണ്ണ വില കുറച്ചിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 1. 42 രൂപയും ഡീസലിന് 2. 01 രൂപയുമാണ് കുറച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top