വിശ്വസിച്ചാലും ഇല്ലെങ്കിലും; പള്ളിയിലെ രൂപക്കൂട്ടില്‍ ക്രിസ്തുരൂപം കണ്ണു തുറന്നു

jesus

യേശു രൂപം കണ്ണുതുറക്കുന്ന വീഡിയോയില്‍ നിന്നും

മെക്സിക്കോ സിറ്റി: വിശ്വാസിയെ ദൈവം കൈവിടില്ലെന്നും വിശ്വാസം മുറുകെ പിടിച്ചാല്‍ അവന്റെ ബുദ്ധിമുട്ടുകള്‍ ദൈവം കണ്ണു തുറന്നു കാണുമെന്നാണ് വചനം. ഇത്തരത്തില്‍ ദൈവം കണ്ണു തുറന്നതാണെന്ന് ഒരുകൂട്ടം വിശ്വസിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. മെക്‌സിക്കോയിലെ ഒരു പള്ളിയില്‍ രൂപക്കൂട്ടിലുള്ള യേശുവിന്റെ പ്രതിമ കണ്ണു തുറക്കുന്ന ദൃശ്യങ്ങളാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

മെക്‌സിക്കോയിലെ സാല്‍ടില്ലോയിലെ പള്ളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാദവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. യേശു കണ്ണു തുറന്നത് തന്നെയാണെന്ന് പറഞ്ഞും വാദങ്ങളുയര്‍ന്നു. പാരാനോര്‍മല്‍ വിദഗ്ദനായ ഇവാന്‍ എസ്‌കാമിലയുടെ അഭിപ്രായത്തില്‍ വീഡിയോ തികച്ചും സത്യസന്ധമാണ്. യാതൊരു തരത്തിലുള്ള കൃത്രിമത്വവും ദൃശ്യങ്ങളില്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

20ഓളം പാരാനോര്‍മല്‍ വിദഗ്ദരും വീഡിയോയും പള്ളിയിലെ ക്രിസ്തുരൂപവും പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ അഭിപ്രായത്തിലും യേശു കണ്ണു തുറന്നെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണ് പ്രതികരിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായില്ല. ഈ വീഡിയോ കാണുന്നതും പ്രചരിപ്പിക്കുന്നതും സാല്‍ടില്ലോയിലെ റോമന്‍ കാത്തോലിക്കാ ചര്‍ച്ച് വിലക്കിയിട്ടുണ്ട്. വീഡിയോ കെട്ടിച്ചമച്ചതാണോ അല്ലയോ എന്ന ചര്‍ച്ച കൊഴുക്കവെ വന്‍പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോയ്ക്ക് ലഭിച്ചത്.

DONT MISS