ചിരിയുടെ കിലുക്കം പിറന്നിട്ട് 25 വര്‍ഷം

കിലുക്കം ചിത്രത്തിന്റെ പോസ്റ്റര്‍
മലയാളി മനസ്സുകളില്‍ കിലുക്കമെന്ന ചിരിമഴ പെയ്തു തുടങ്ങിയിട്ട് ഇന്ന് 25 വര്‍ഷം. ഹാസ്യത്തിന് പ്രാധാന്യം നല്കിയ പ്രിയദര്ശന് ചിത്രങ്ങളുടെ നിരയില്‍ എക്കാലത്തും മുന്നിട്ട് നില്ക്കുന്ന ചിത്രമാണ് ‘കിലുക്കം’. 1991ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രിയദര്ശന് സംവിധാനം ചെയ്ത കിലുക്കമെന്ന ചിത്രം തീയറ്ററുകളില്‍ എത്തിയത്.
മലയാളിക്ക് പ്രത്യേകിച്ച് ഒരു സിനിമാ പ്രേമിക്കും ഒരിക്കലും ജോജിയേയും നിശ്ചലിനേയും മറക്കാന്‍ കഴിയില്ല. ജോജിയായി മോഹന്‍ലാലും നിശ്ചല ഛായഗ്രാഹകനായ നിശ്ചലായി ജഗതിയും മുരടനായ റിട്ടേര്‍ഡ് ജഡ്ജായി തിലകനും വേലക്കാരനായി ഇന്നസെന്റും അര വട്ടുള്ള പെണ്ണായി രേവതിയുമെല്ലാം തകര്‍ത്തഭിനയിച്ച കിലുക്കമിറങ്ങി കാലമിത്ര കഴിഞ്ഞിട്ടും ഈ സിനിമയിലെ ഓരൊ ഡയലോഗും ഇന്നും മലയാളിക്ക് മനപാഠമാണ്. അത്ര ആഴത്തിലാണ് കിലുക്കത്തിലെ ഓരോ രംഗവും മലയാളികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്.

കിലുക്കത്തില്‍ നിന്നൊരു രംഗം
25 വര്‍ഷം കഴിഞ്ഞിട്ടും ഇതിലെ ഓരോ രംഗവും ഓര്‍ത്ത് മലയാളി കുലുങ്ങി ചിരിക്കുന്നു. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്ശന് ജഗതിയും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഉപയോഗപ്പെടുത്തി. ചിത്രം. ചിത്രത്തിലെ ഓരോ രംഗത്തിലും മലയാളി പ്രേക്ഷകന്റെ ആസ്വാദനത്തെ പിടിച്ചിരുത്താന്‍ കഴിയുന്ന എന്തോ ഒന്ന് അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു വെച്ചിരുന്നു.

കിലുക്കം ടീം സംവിധായകന് പ്രിയദര്‍ശനൊപ്പം
പ്രിയദര്‍ശനെന്ന സംവിധായകനിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച സിനിമകള്‍ എണ്ണമറ്റതാണ്. കച്ചവടവും കലാമൂല്യവുമെല്ലാം ഉള്‍പ്പെട്ടിരുന്ന പ്രിയദര്ശന് പടങ്ങളില്‍ ഹാസ്യത്തിന് വലിയ സ്ഥാനമാണ് ലഭിച്ചിരുന്നത്. ഒരു പക്ഷെ, മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന് ഏതെന്ന ചോദ്യത്തിന് പ്രിയദര്‍ശനെന്ന ഉത്തരം വലിയ വിഭാഗം ജനങ്ങള്‍ നല്‍കിയേക്കാം.

കിലുക്കത്തില്‍ നിന്നൊരു രംഗം
പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയതിനോടൊപ്പം നാല് അവാര്‍ഡുകളും കിലുക്കം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് വേണ്ടി എസ്പി വെങ്കിടേഷ്-ബിച്ചു തിരുമല ടീമിന്റെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഏറ്റുപാടുന്നു. മുന്നൂറ് ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടി, മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രമായാണ് മലയാള സിനിമ ചരിത്രത്തില്‍ കിലുക്കം ഇടം നേടിയത്. ഇന്നും ഓരോ മലയാളിയും പുതിയ സിനിമ കാണുന്ന അതേ കൗതുകത്തോടെ അനുഭവിക്കുന്നു കിലുക്കമെന്ന ചിരിമഴയെ.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക