ഫോണിലെ കാഴ്ച ഇനി നിങ്ങള്‍ക്ക് മാത്രം, കയ്യെത്തും ദൂരെ ഈ വിസ്മയം

new-iphone-screen1

സെലാല്‍

ജോലിസ്ഥലത്തോ, ബസിലോ വെച്ച് വളരെ സ്വകാര്യമായ ഒരു മെസേജ് വരുമ്പോള്‍, അടുത്തിരിക്കുന്ന ആരെങ്കിലും ആ മെസേജിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ടോ? അങ്ങനെയുള്ള സംശയമുള്ളവര്‍ക്ക് ഒരു അനുഗ്രഹമാവുകയാണ് ഈ യുവാവിന്റെ കണ്ടുപിടിത്തം. ഫോണിന്റെ സ്‌ക്രീനിലെ കാര്യങ്ങള്‍, ഉടമസ്ഥന് മാത്രം കാണുന്ന സംവിധാനമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണില്‍ ഈ സ്‌ക്രീനൊട്ടിച്ചാല്‍ പിന്നെയാര്‍ക്കും ഡിസ്‌പ്ലേയിലെ കാര്യങ്ങള്‍ കാണാനാകില്ല. ഈ സ്ക്രീനിനായി ഒരുക്കിയ പ്രത്യേകതരം കണ്ണട ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ മൊബൈലിലെന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനാകൂ. തുര്‍ക്കിയിലെ മൊബൈല്‍ ടെക്നീഷ്യനായ സെലാല്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

സ്വകാര്യതയോടെയുള്ള മൊബൈല്‍ ഉപയോഗത്തിനായുള്ള ആവശ്യം ലോകത്ത് വര്‍ധിച്ചുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള കണ്ടുപിടുത്തവുമായി ഗവേഷകന്‍ രംഗത്തെത്തിയിരിക്കുത്. 10 ഡോളറോളം മാത്രമാണ് ഈ സ്‌ക്രീനിന് ചിലവ് വരുന്നതെന്നാണ് സെലാല്‍ പറയുന്നത്. കോപ്പിറൈറ്റ് സ്വന്തമാക്കി, ഉടന്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാകുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top