വേഗരാജാവ് ഇന്ന് ട്രാക്കിലിറങ്ങും

usain-bolt

റിയോ ഡി ജെനീറോ: വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഇന്നു ട്രാക്കിലിറങ്ങും. 100 മീറ്റര്‍ ഹീറ്റ്‌സിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതു മണിക്കു ശേഷമാണ് മല്‍സരങ്ങള്‍. 100, 200, 4100 മീറ്റര്‍ ട്രിപ്പിള്‍ ട്രെബിള്‍ ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഇത്തവണ ട്രാക്കിലിറങ്ങുന്നത്.

ബെയ്ജിങ്ങില്‍ 2008ല്‍ തുടങ്ങിയ ബോള്‍ട്ടിന്റെ പടയോട്ടം കഴിഞ്ഞ തവണ ലണ്ടനിലും ആവര്‍ത്തിക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ 100, 200, 400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് ലണ്ടനിലും ട്രിപ്ള്‍ നേട്ടം ആവര്‍ത്തിക്കയായിരുന്നു. ഇത് തന്റെ അവസാന ഒളിമ്പിക്‌സാണെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. റിയോയില്‍ 200 മീറ്ററില്‍ 19 സെക്കന്‍ഡില്‍ താഴെ ഓടി സ്വന്തം റെക്കോഡ് തിരുത്തുമെന്നും ബോള്‍ട്ട് പറഞ്ഞിട്ടുണ്ട്.

നൂറുമീറ്ററില്‍ ഞായറാഴ്ചയാണ് സെമിഫൈനല്‍. തിങ്കളാഴ്ച ഫൈനലും. 2004ലെ ജേതാവും അമേരിക്കക്കാരനുമായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഈ വര്‍ഷം ബോള്‍ട്ടിനെക്കാള്‍ മികച്ച സമയത്തില്‍ ഓടിയിയിരുന്നു. 9.80 സെക്കന്‍ഡാണ് ഗാറ്റ്‌ലിന്റെ ഈ വര്‍ഷത്തെ സമയം. ബോള്‍ട്ടിന്റെത് 9.88 സെക്കന്‍ഡും. 9.58 സെക്കന്‍ഡാണ് ബോള്‍ട്ടിന്റെ ലോകറെക്കോഡ് സമയം. ഇരുവരും തമ്മിലുള്ളവാഗ്വാദങ്ങള്‍ റിയോ മത്സരങ്ങള്‍ക്ക് വീറും വാശിയും നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top