ആമസോണിലും ചാണക വില്‍പന പൊടിപൊടിക്കുന്നു

cow dung amazon

ദില്ലി: ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ‘ ചാണകം ഞങ്ങളുടെ പക്കലുണ്ട് ‘ – എന്ന് വിളിച്ച് പറയുന്ന പരസ്യങ്ങള്‍ക്കും ഇപ്പോള്‍ കുറവില്ല. ജൂണ്‍ 2016 ല്‍ രാഷ്ട്രീയക്കാര്‍ ചാണകത്തിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കുന്നതും, മൊബൈല്‍ ഫോണില്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ ചാണകം പുരട്ടിയാല്‍ മതിയെന്ന പുതിയ വാദവുമെല്ലാം വിപണിയില്‍ ചാണകത്തിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.
അതിനാല്‍, ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ടെന്ന് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Capture1
ആമസോണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി (Gaukranti.org) മുതലായ സൈറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം.
‘ പശു ഉത്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘ – എന്നാണ് ഹോംപേജില്‍ ഗൊക്രാന്തി അവകാശപ്പെടുന്നത്.

ഗൊക്രാന്തിയുടെ ഹോംപേജ്‌

ഗൊക്രാന്തിയുടെ ഹോംപേജ്‌

ചാണകത്തില്‍ നിന്നും സംസ്‌കരിച്ച പെയിന്റുകളും, ശുദ്ധീകരിച്ച ഗോമൂത്രവും, ചാണക കേക്കുകളും എല്ലാം ഗൊക്രാന്തിയുടെ പ്രത്യകതകളാണ്. മാത്രമല്ല, ‘ഗൊപരിവാര്‍’ പദ്ധതിയില്‍ അംഗത്വവും, ഗൊക്രാന്തി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ 13 മുതല്‍ 15 ശതമാനം ഗോശാലകളുമായി കരാര്‍ സ്ഥാപിച്ച ഗൊക്രന്തി, ചാണകങ്ങള്‍ക്ക് 45 മുതല്‍ 80 രൂപ വരെയുള്ള നിരക്കിലാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. മിക്ക ഓണ്‍ലൈന്‍ സൈറ്റുകളും ചാണകത്തിനായി വിവിധ ഗോശാലകളുമായി കരാര്‍ ഇതിനോടകം സ്ഥാപിച്ചിരിക്കുകയാണ്.

ശുദ്ധീകരണ പൂജകള്‍ക്കാണ് ഉപഭോക്താക്കള്‍ ചാണകം കൂടുതലായും വാങ്ങുന്നതെന്നും, നാടന്‍ പശുക്കളുടെ ചാണകമാണ് നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നും ഗൊക്രാന്തിയുെട പ്രതിനിധി പറയുന്നു. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍ പശുക്കളുടെ ചാണകത്തിന് ഔഷധ മൂല്യം കൂടുതലാണെന്നും അതിനാല്‍ വിപണിയില്‍ ഇതിന് വില അധികം ഈടാക്കേണ്ടി വരുന്നതായും ഗൊക്രാന്തി ചൂണ്ടിക്കാണിക്കുന്നു.
കണക്കുകള്‍ പ്രകാരം, ദില്ലിയിലും പരിസര പ്രദേശങ്ങളിലും 30 ഓളം വന്‍കിട ഗോശാലകളാണ് സ്ഥിതി ചെയുന്നത്. മുമ്പ്, ചാണകങ്ങള്‍ക്ക് വേണ്ടി ഗോശാലകളെ സമീപിക്കേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളുടെ വരവ് ആശ്വാസം പകരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top