2000 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി; ദില്ലിയില്‍ ഇനി വാഹന വില്‍പനയ്ക്ക് തടസ്സമില്ല

innova

ദില്ലി: ദില്ലിയില്‍ 2000 സിസിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വില്‍പനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരമായി ഗ്രീന്‍ ഫൈന്‍ എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഡീസല്‍ വാഹനങ്ങളുടെ വില്‍പന വിലയില്‍ ഒരു ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് 2000 സിസിയില്‍ കൂടുതലുള്ള വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

നേരത്തേ ദില്ലിയിലെ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രമുഖ കാര്‍ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദില്ലിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top