സ്വാതന്ത്ര്യദിനാഘോഷത്തിന് പകിട്ടേകാന്‍ പ്രധാനമന്ത്രിക്ക് രാഖി സാവന്തിന്റെ ചൂടന്‍ സമ്മാനം

രാഖി സാവന്ത്
എങ്കിലും എന്റെ രാഖീ… കണ്ടവര്‍ കണ്ടവര്‍ ഇതാണ് പറയുന്നത്. കാര്യമെന്തെന്നോ…രാഖി സാവന്തിന്റെ പുതിയ കലക്കന്‍ ഡ്രസാണ് ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടി രാഖി തയ്യാറാക്കിയ വസ്ത്രത്തില്‍ നിറയെ മോദിയോടുള്ള ആരാധന നിറഞ്ഞു നില്‍ക്കുകയാണ്. രാഖിയുടെ ഈ പുതിയ ലുക്കാണ് ആരാധകര്‍ക്കിടയില്‍ സജീവചര്ച്ചാവിഷയമാകുന്നത്.
ജനശ്രദ്ധയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന രാഖി സാവന്തിന് ഇത് പുത്തരിയല്ല. മുമ്പ്, സ്വയവരം നടത്തിയും, രാഷ്ട്രീയത്തില്‍ ഇടപെട്ടും, സീലിങ്ങ് ഫാനുകള്‍ നിരോധിക്കണമെന്ന് പറഞ്ഞും എത്രയോ തവണ രാഖി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും ചില മാറ്റങ്ങള്‍ ഉള്‍പെടുത്തിയതാണ് സംഭവം ‘ഹിറ്റാകാന്‍ ‘കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് രാഖി വാര്‍ത്ത സൃഷ്ടിച്ചത്. കറുത്ത വസ്ത്രത്തില്‍ നില്ക്കുന്ന രാഖിയുടെ ശരീരത്തില്‍ നരേന്ദ്രമോദിയുടെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെഡറേഷന് ഒഫ് ഇന്ത്യന്‍ അമേരിക്കന്‍സിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴിന് നടത്തിയ 70-ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മാറ്റ് പകരാനാണ് രാഖി സാവന്ത് പുതിയ ലുക്കില്‍ വന്നത്. ഓണ്‍ലൈനില്‍ ഇതിനോടകം കടുത്ത വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന രാഖി സാവന്ത് ആഗ്രഹിച്ചതും ഇത് തന്നെയാണ്. എന്നാല്‍, ബോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തത് കൊണ്ട് ശ്രദ്ധപിടിച്ച് പറ്റാനുള്ള പുതിയ അടവാണെന്ന് ചിലര്‍ കളിയാക്കുന്നുമുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക