ഒളിമ്പിക് വനിതാ സിംഗിള്‍സില്‍ അട്ടിമറി; സെറീന വില്യംസ് പുറത്ത്

serena

റിയോ ഡി ജെനീറോ: ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് തോല്‍വി. ഇതോടെ ഈയിനത്തില്‍ നിന്നും സൈറീന പുറത്തായി. പ്രീക്വാര്‍ട്ടറില്‍ യുക്രൈയിന്റെ എലീന സ്വിറ്റോലിനയാണ് മുന്‍ ഒളിമ്പിക് ചാമ്പ്യനായ സെറീനയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 64, 63. ഇതോടെ അമേരിക്കന്‍ താരമായ സെറീനയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു. നേരത്തെ സഹോദരി വീനസ് വില്യംസിനൊപ്പം ഡബിള്‍സിലും സെറീന തോറ്റിരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് സെറീന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top