സൗദിയില്‍ ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

saudi

റിയാദ്: ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു. സ്വദേശിവത്കരണം സംബന്ധിച്ച് പഠനം നടത്താന്‍ സൗദി പ്രത്യേക സമിതിയെ നിയോഗിച്ചു. സ്വദേശിവത്കരണം നടപ്പിലാകുന്നതോടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നേരത്തെ ഇത് ഫാര്‍മസിമേഖലയില്‍ മാത്രമായാണ് നിശ്ചയിച്ചിരുന്നതെങ്കിലും മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് തൊഴില്‍ സാമൂകികക്ഷേം വിഭാഗം മന്ത്രാലയം അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് ഫാര്‍മസി മേഖല സ്വദേശികള്‍ക്ക് മാത്രമാക്കിയ തീരുമാനം വന്നത്. ഇതില്‍ 15,000 തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 2022 ഓടുകൂടി ഈ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ മൂന്ന് മേഖലകളിലാണ് അടുത്ത വര്‍ഷം സ്വദേശിവത്കരണ പദ്ധതി ആരംഭിക്കുന്നത്. താമസ സൗകര്യം ഒരുക്കുന്ന ഹോട്ടലുകള്‍, ആരോഗ്യ മേഖല, ഊര്‍ജ മേഖല എന്നീ വിഭാഗങ്ങളാണ് ഇത് നടപ്പിലാക്കുന്നത്. ഹോട്ടലുകളില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ സ്വദേശി വത്കരണം നടപ്പിലാക്കി തുടങ്ങും.
സൗദി വിഷന്‍ 2030 ന്റ പ്രധാന ലക്ഷ്യങ്ങളില്‍ലൊന്നു എല്ലാ മേഖലകളിലേക്കും സ്വദേശികളെ പ്രാപ്തരാക്കുകയെന്നതാണ്. ഇതിനായി സാമ്പത്തികമായും സാങ്കേതികപരമായുള്ള സഹായങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ലഭ്യമാക്കും.

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചതനുസരിച്ച് വരുന്ന നാലുമാസത്തിനകം മൊബൈല്‍ വിപണന മേഖലയില്‍ പൂര്‍ണമായും സ്വദേശി വത്കരണം നടപ്പിലാക്കും. ആരോഗ്യ മേഖലയിലെ സ്വദേശിവത്ക്കരണം സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികളെ സാരമായി ബാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top