സ്വകാര്യബസുകള്‍ക്ക് ഓര്‍ഡിനറിയും ലിമിറ്റഡ് സ്റ്റോപ്പും മാത്രം; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

private-bus

Representational Image

ദില്ലി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രമേ പരിഗണിക്കാവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.

2013-ലാണ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് വരെയുള്ള പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സ്വകാര്യബസുകള്‍ സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ആക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന കാരണത്താലാണ് ഇത്തരമൊരു വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ സ്വകാര്യ ബസുടമകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ ബസുടമകളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് ബസുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top