ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം: രൂപിന്ദര്‍പാല്‍ സിംഗിന് ഇരട്ടഗോള്‍, ഗോള്‍ വല കാത്ത് പിആര്‍ ശ്രീജേഷ്

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. അട്ടിമറി വിജയങ്ങള്‍ക്ക് പേരു കേട്ട അയര്‍ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. അയര്‍ലണ്ടിന് വേണ്ടി ജോണ്‍ ജര്മ്മിന്, കോണര്‍ ഹാര്‍തെ എന്നിവര്‍ 45, 56 മിനിറ്റുകളില്‍ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മറുപടി നല്‍കിയത് വിആര്‍ രഘുനാഥും, രൂപിന്ദര്‍പാല്‍ സിങ്ങും നേടിയ ഗോളുകളാണ്.
15ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വി.ആര് രഘുനാഥും 27,49 മിനിറ്റുകളില്‍ പെനാല്‍റ്റി കോര്‍ണറുകളിലൂടെ രുപീന്ദര്‍പാല്‍ സിങ്ങും ഇന്ത്യക്ക് വേണ്ടി ഗോള്‍ വല കുലുക്കി. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യന്‍ മുന്നേറ്റ നിര ആക്രമണ ശൈലിയിലൂടെ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും, അയര്‍ലണ്ടിന്റെ മധ്യനിരയും മുന്നേറ്റ നിരയും ഇന്ത്യന്‍ ഗോള്‍മുഖത്ത് മിന്നലാട്ടങ്ങള്‍ നടത്തിയിരുന്നു.

ജയത്തോടെ മൂന്ന്? പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബി യില്‍ ഒന്നാമതെത്തി. ജര്‍മ്മനിക്കെതിരെയാണ്? ഇന്ത്യയുടെ അടുത്ത മല്‍സരം. മലയാളി താരം പി.ആര് ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍വല കാത്ത മത്സരത്തില്‍ സര്‍ദാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്.ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ് അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക