കെഎം മാണിയുടെ സമദൂരപ്രസ്താവനയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി

oommen-chandy

ഉമ്മന്‍ചാണ്ടി (ഫയല്‍ചിത്രം)

യുഡിഎഫുമായും എല്‍ഡിഎഫുമായും സമദൂരം പാലിക്കുമെന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ പ്രസ്താവനയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുടെ പ്രസംഗത്തെ കൂറിച്ച് കൂടുതലായൊന്നും തനിക്കറിയില്ല. ഇത്രയും നാള്‍ കൂടെ നിന്ന പാര്‍ട്ടിയെ കുറിച്ച് പ്രതികരിക്കുമ്പോള്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ഇനി സമദൂര നിലപാടാണെന്നും ശരിതെറ്റുകള്‍ നോക്കി നിലപാട് എടുക്കുമെന്നും കെഎം മാണി ഇന്ന് പറഞ്ഞിരുന്നു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ക്യാംപില്‍ സംസാരിക്കുകയായിരുന്നു കെഎം മാണി. കേരള കോണ്‍ഗ്രസിനു സ്വതന്ത്രമായ നിലപാടുകള്‍ ഉണ്ടെന്നും കെഎം മാണി പറഞ്ഞു. സിപിഐഎം നല്ലത് ചെയ്താലും കേരള കോണ്‍ഗ്രസ് അംഗീകരിക്കും. മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു ലഭിച്ചത് പീഢനങ്ങളും നിന്ദകളും മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെഎം മാണി പറഞ്ഞു. എന്തെല്ലാം ആക്ഷേപങ്ങളാണ് പാര്‍ട്ടിക്കു നേരിടേണ്ടി വന്നതെന്നും കെം മാണി പറഞ്ഞു. കോണ്‍ഗ്രസ് നല്ലത് ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഐഎം നല്ലത് ചെയ്താല്‍ സിപിഐഎമ്മിനൊപ്പം നില്‍ക്കുമെന്നും മാണി പറഞ്ഞു.

യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്‌നേഹവും ഇല്ലെന്നും കെം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കെഎം മാണി പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ നിലപാട് പുന:പരിശോധിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉളളതെന്നും ഈ മുന്നണിയില്‍ പല വേദനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കെഎം മാണി പറഞ്ഞു. ആരുടെയും പുറകെ നടന്ന രാഷ്ട്രീയ പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ലെന്നും മാണി അവകാശപ്പെട്ടു. ഞങ്ങള്‍ ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും അടിമത്വ ബോധമില്ലെന്നും കെഎം മാണി പറഞ്ഞു.

അതേസമയം കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ബിജെപിയിലേയ്ക്ക് പോകുമെന്നത് കെട്ടുകഥ മാത്രമെന്നും ജോസഫ് എം പുതുശ്ശേരി റിപ്പോര്‍ട്ടറോട് പറഞ്ഞു. ബാര്‍ കോഴയില്‍ തട്ടി ഉലഞ്ഞു തുടങ്ങിയ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാവി എന്തെന്ന് നിര്‍ണ്ണയിക്കുന്നതാകും കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ്. പി.ടി ചാക്കോയുടെ അനുഭവം മാണിക്കുണ്ടാവാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജോസഫ് എം പുതുശ്ശേരി കുറ്റപ്പെടുത്തി. ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ കോണ്ഗ്രസില്‍ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണെന്നും ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top