ലിയാണ്ടര്‍ പെയ്സിനു താമസിക്കാന്‍ ഗെയിംസ് വില്ലേജില്‍ മുറിയില്ല; അവഗണനയില്‍ അതീവ നിരാശനെന്ന് താരം

ലിയാണ്ടര്‍ പെയ്സ്
ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സിന് ഒളിംപിക്സ ഗെയിംസ് വില്ലേജില്‍ താമസിക്കാന്‍ മുറിയില്ല. ഇന്നലെ വൈകുന്നേരത്തോടെ ഗെയിംസ് വില്ലേജിലെത്തിയ താരത്തിന് മുറി ലഭിച്ചില്ലെന്ന് ദേശീയ മാധ്യമത്തോടാണ് താരം വെളിപ്പെടുത്തിയത്. ഷെഫ് ഡി മിഷന് രാകേഷ് ഗുപ്തയുടെ മുറിയാണ് പേസ് തല്‍ക്കാലത്തേക്ക് ഉപയോഗിച്ചത്.
ഓഗസ്ത് ഒന്നിന് താരം എത്തുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് ശേഷം വൈകിയാണ് ലിയാണ്ടര്‍ പെയ്സ് ഗെയിംസ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്തത്. പെയ്സ് എത്താതിരുന്നതിനാല്‍ പങ്കാളിയായിരുന്ന രോഹന് ബൊപ്പണ്ണ സെര്‍ബിയന്‍ താരമായ നെനാദ് സിമോണിനൊപ്പമാണ് പരിശീലനം നടത്തിയിരുന്നത്.

നേരത്തെ ബൊപ്പണ്ണയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും ബൊപ്പണ്ണയ്ക്കൊപ്പം ഫ്ളാറ്റ് പങ്കിടാനാവില്ലെന്നും പെയ്സ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പരിശീലകനായ സീഷാന്‍ അലി അറിയിച്ചു. ശനിയാഴ്ചയാണ് പെയ്സ് -ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ മത്സരം.
താന്‍ നേരിടേണ്ടി വന്ന അവഗണനയില്‍ കടുത്ത നിരാശ ഉണ്ടെന്ന് താരം പ്രതികരിച്ചു. ഇത് ആദ്യമായല്ല ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജില്‍ അവണന നേരിടുന്നത്. രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗത്ത് നിന്ന് മുറികളില്‍ മതിയായ കസേരകളും ടെലിവിഷനുകളും ഇല്ല എന്ന പരാതി ഉയര്‍ന്നു. കളിക്കാരുടെ അപ്പാര്‍ട്ട്മെന്റുകളില്‍ സൗകര്യമില്ലെന്ന് കോച്ച് റോളണ്ട് ഓള്‍ട്ട്മാന്‍സ് പരാതിപ്പെടുകയും ചെയ്തു. പണി പൂര്‍ത്തിയാവാത്ത മുറികളെ പറ്റിയുള്ള പരാതികള്‍ ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും ഉയര്‍ന്നിരുന്നു. അനുവദിച്ച് കെട്ടിടത്തില്‍ അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് താരങ്ങള്‍ മുറി ഒഴിഞ്ഞുപോകേണ്ട അവസ്ഥയും നേരത്തെ ഗെയിംസ് വില്ലേജില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക