ഒളിമ്പിക്സ് ആഘോഷമാക്കി ഗൂഗിളും: ഡൂഡിലിനൊപ്പം മധുരമൂറും ഫ്രൂട്ട്സ് ഗെയിമും

ദില്ലി: ലോകം റിയോ ഒളിമ്പിക്സിലേക്ക് ചുരുങ്ങാന്‍ ഒരുങ്ങവെ ഒളിമ്പിക്സ് ആഘോഷത്തിന്റെ ഭാഗമായിരിക്കുകയാണ് ഗൂഗിള്‍. അനിമേറ്റഡായ ഡൂഡിലും ഒപ്പം ആകര്‍ഷകമായ ഫ്രൂട്ട് ഗെയിമും അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നിരിക്കുന്നത്.
ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഗെയിമിലൂടെ തങ്ങളുടെ പഴവര്‍ഗങ്ങളെ ലക്ഷ്യത്തിലെത്തിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കാം. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഗെയിം സപ്പോര്‍ട്ട് ചെയ്യുക. അടുത്ത ഏഴ് ദിവസത്തേക്കാണ് ഗെയിം കളിക്കാന്‍ സാധിക്കുക. വിവിധ കായിക ഇനങ്ങളില്‍ പഴവര്‍ഗങ്ങള്‍ പങ്കെടുക്കുന്നതായാണ് ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നതും നീന്തുന്നതും ഭാരം ഉയര്‍ത്തി പിടിച്ചിരിക്കുന്നതും ഹോക്കി കളിക്കുന്നതും അനിമേറ്റഡ് ഡൂഡിലില്‍ കാണാന്‍ കഴിയും. ഇതോടൊപ്പമാണ് വ്യത്യസ്ത തരത്തിലുള്ള ഗെയിം കളിക്കാനും ഗൂഗിള്‍ സൗകര്യമൊരുക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക