‘രേഖാ മൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല’; സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി സമരം തുടരുന്നു

suicide-threat1

കെട്ടിടത്തിനു മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്ന യുവാക്കള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ തണ്ടര്‍ബോള്‍ട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന ആത്മഹത്യാ ഭീഷണി സമരം രണ്ടാം ദിവസവും തുടരുന്നു. നിയമനം ആവശ്യപ്പെട്ട് നാല് യുവാക്കളാണ് സെക്രട്ടറിയേറ്റിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇന്നലെ ആഭ്യന്തര സെക്രട്ടറി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.

എം സ്വരാജ് എംഎല്‍എ. വി ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഡിജിപിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവര്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

സെക്രട്ടേറിയേറ്റ് വളപ്പിലെ മരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവര്‍

സെക്രട്ടേറിയേറ്റ് വളപ്പിലെ മരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവര്‍

പിഎസ്‌സിയുടെ തണ്ടര്‍ബോള്‍ട്ട് കമന്‍ഡോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട  ആറുപേര്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. എത്രയും വേഗം നിയമനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവരികയാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒരാളെ താഴെ ഇറക്കിയിട്ടുണ്ട്. ആറ് മാസം മുമ്പും സമാനമായ സമരം ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയിരുന്നു. സമരം തീര്‍ക്കാന്‍ അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top