ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തില്‍ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍

melania

മെലാനിയ ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മെലാനിയയുടെ 1990-കാലഘട്ടത്തിലെ ചിത്രങ്ങളാണ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

മാന്‍ഹട്ടണില്‍ വെച്ച് നടന്ന ഫാഷന്‍ സെഷന്റെ ഭാഗമായെടുത്ത ചിത്രങ്ങള്‍ ഫ്രഞ്ച് മാഗസിനായ മാക്‌സ് 1995-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ട്രംപ് മെലാനിയയെ പരിചയപ്പെടുന്നതിന് മുന്‍പുള്ളതാണെന്നും യൂറോപ്പില്‍ മോഡലിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങള്‍ സാധാരണമാണെന്നും ട്രംപിന്റെ വക്താക്കള്‍ വ്യക്തമാക്കി.

trump

ഡൊണാള്‍ഡ് ട്രംപും മെലാനിയയും പൊതുവേദിയില്‍

അടുത്തിടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മെലാനിയ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാല്‍ മെലാനിയയുടെ പ്രസംഗം മിഷേല്‍ ഒബാമയുടെ പ്രസംഗം അതേപടി കോപ്പിയടിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മെലാനിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

സ്ലൊവേനിയക്കാരിയായ മെലാനിയ യൂറോപ്പിലെ അറിയപ്പെടുന്ന മോഡലായിരുന്നു. പ്രമുഖ ഫാഷന്‍ മാഗസിനുകളുടെ കവര്‍ ഫോട്ടോകള്‍ക്കുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി മെലാനിയ മോഡലായിട്ടുണ്ട്. 46-കാരിയായ മെലാനിയ 2005-ലാണ് ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top