സഫാരി പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം(വീഡിയോ)

safari-park

പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം

ബെയ്ജിംഗ്: ചൈനയിലെ സഫാരി പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. കാറില്‍ നിന്നും ഇറങ്ങിവരുന്നതിനിടയിലാണ് ഇവരെ പാര്‍ക്കിലെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. പാര്‍ക്കിലെ സൈബീരിയന്‍ കടുവയുടെ ആക്രമണത്തിനാണ് ഇവര്‍ ഇരയായത്. ആക്രമണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കടുവ ആക്രമിച്ച് സ്ത്രീയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന്റെ തൊട്ടടുത്ത നിമിഷം തന്നെ ഫോറസ്റ്റ് റേഞ്ചേര്‍സ് ഇടപെട്ടുവെങ്കിലും സ്ത്രീയെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

6000 ഏക്കര്‍ പ്രദേശത്ത് പരന്നു കിടക്കുന്ന പാര്‍ക്കിലേക്ക് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതി ഉണ്ടെങ്കിലും വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ അനുമതിയില്ല.ഇതു മറികടന്ന് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ ആക്രമണത്തിനിരയായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top