റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കബാലി ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

kabaliiലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇന്ന് റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കബാലി ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. തിയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് കബാലി വിവിധ ഓണ്‍സൈന്‍ സൈറ്റുകളില്‍ ചോര്‍ന്നത്. വീഡിയോ ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണ് ചോര്‍ന്നത്.  രണ്ട് ഭാഗങ്ങളായുള്ള  പ്രിന്റ് നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.   നേരത്തെ കബാലിയുടെ ഓപ്പണിങ് സീന്‍ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ ചില രംഗങ്ങള്‍ പ്രചരിച്ചിരുന്നു. ജയില്‍ പശ്ചാത്തലത്തിലുള്ള രംഗമായിരുന്നു വാട്‌സ്ആപ്പില്‍ തരംഗമായത്.

kabali

റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി മൊഴിമാറ്റം നടത്തി എത്തിയ ചിത്രം അമേരിക്ക, യുഎഇ, യുകെ, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top