ശരീരം കാണുംവിധം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് യുവതിയേയും പെണ്‍മക്കളേയും യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു

stabbing

പാരിസ്: അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ അമ്മയേയും മൂന്ന് പെണ്‍മക്കളേയും ശരീരം കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സിലുള്ള പ്രശസ്തമായ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്. മൊറോക്കന്‍ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

8,12,14 വയസ് വീതം പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ എട്ടു വയസുകാരിയുടെ നില ഗുരുതരമാണ്. ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റ എട്ടു വയസുകാരിയും മറ്റ് മൂന്നു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമി ഒരു മുസ്‌ലീമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാളും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയതായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top