പാകിസ്താനിലെ വിവാദ മോഡല്‍ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ച് കൊന്നു

qandeel-baloch

മുള്‍ത്താന്‍:പാകിസ്താന്‍ സിനിമാതാരവും മോഡലുമായ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. ഇളയ സഹോദരനുമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മോഡലിംഗ് നിര്‍ത്തണമെന്ന് നിരവധി തവണ താരത്തിന്റെ കുടുംബത്തില്‍ നിന്നും ആവശ്യമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബോധരഹിതയാകാന്‍ ഗുളിക കലക്കി നല്‍കിയതിനു ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് സഹോദരന്‍ വെളിപ്പെടുത്തി.

ബലോച്ചിനെതിരെ മുന്‍പ് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷമന്ത്രാലയത്തില്‍ നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. വിവാദത്തെ തുടര്‍ന്ന് ഈദുല്‍ ഫിത്തറിനു ശേഷം താരം വിദേശത്ത് സ്ഥിരതാമസം തുടരാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇടം നേടിയത്. കോഹ്ലി അനുഷ്‌കയെ ഉപേക്ഷിച്ച് തന്നെ ഗേള്‍ഫ്രണ്ടായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ബലോച്ചിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top