നടി ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നില്‍; സന്തോഷവും ആകാംക്ഷയും അറിയിച്ച് സൂര്യ

jyothika-1

തെന്നിന്ത്യന്‍ താരം ജ്യോതികയുടെ പുതിയ ചിത്രം അരങ്ങിലൊരുങ്ങുന്നു. കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ജ്യോതികയുടെ പുതിയ ചിത്രത്തെ കുറിച്ച് നടനും ഭര്‍ത്താവുമായ സൂര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും ഏവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം വേണമെന്നും സൂര്യ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സൂര്യ പറഞ്ഞു.

സ്ത്രീകേന്ദ്രിതമായി തയ്യാറാക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്. സിനിമക്ക് വേണ്ടി ജ്യോതിക രണ്ടാഴ്ച നീണ്ടു നിന്ന ആക്ടിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു. ഭാനുപ്രിയ, ഉര്‍വ്വശി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

വിവാഹത്തിന് ശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന ജ്യോതിക കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഗംഭീരതിരിച്ചുവരവ് നടത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഹൗഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top