പി ആര്‍ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് നടന്‍ മമ്മൂട്ടി

sreejesh-mammootty

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കുന്ന മലയാളി താരം പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് മമ്മൂട്ടി പോസ്റ്റിട്ടത്.

എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് ഒളിംപിക്‌സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാണ്. റിയോ ഒളിമ്പിക്‌സിന്റെ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

2006-ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്‌കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വവും ഇപ്പോള്‍ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ നേതൃസ്ഥാനവും ശ്രീജേഷിന്റെ കൈകളില്‍ എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top