ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്കിങ്ങിന് പിന്നില്‍ അവര്മെന് ഗ്രൂപ്പ്

പ്രമുഖരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന ഗ്രൂപ്പ് വീണ്ടും രംഗത്ത്. ഇത്തവണ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സിയുടെ അക്കൗണ്ടാണ് ഈ ടീം ഹാക്ക് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ്യുടേയും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത അവര്മെന് എന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നില്‍. തങ്ങളുടെ ശക്തി തെളിയിക്കുന്ന ഒരു വീഡിയോയും ജാക്ക് ഡോഴ്സിയുടെ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ട്വിറ്റര്‍ മുന്‍ സിഇഒയും സഹസ്ഥാപകരില്‍ ഒരാളുമായ ഇവാന് വില്യംസിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മോസില്ല ഫയര്‍ഫൊക്സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ മോഷ്ടിച്ച പാസ്വേര്ഡുകളില് തന്നെയാണ് ട്വിറ്ററിന്റെ മുന്‍ സിഇഒയുടെ പാസ്വേഡ് വിവരങ്ങളും ഉള്‍പ്പെട്ടത്. ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇമെയില്‍, യൂസര്‍നെയിം, പാസ്വേഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക