ജൂനോ വ്യാഴത്തിനടുത്തെത്തി; ആഘോഷമാക്കി ഗൂഗിളും
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ബഹിരാകാശ പേടകം ജൂനോ വ്യാഴത്തിന്റെ ഭ്രമണ പഥത്തിലെത്തി. 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അരികിലെത്തിയത്.
അഞ്ച് വര്‍ഷം മുമ്പാണ് ജൂനോ വിക്ഷേപിച്ചത്. 113 കോടിയിലേറെ ഡോളര്‍ ചെലവിട്ടാണ് ജൂനോ നിര്‍മ്മിച്ചത്. വ്യാഴത്തിന്റെ പരമാവധി അടുത്തെത്തി ഗ്രഹത്തെ നിരീക്ഷിക്കുകയെന്നതാണ് ജൂനോയുടെ ല്കഷ്യം. ഭ്രമണപഥത്തിന്റെ സവിശേഷതകൊണ്ട് ജൂനോ വ്യാഴത്തില്‍ നിന്നും അകലെയാകും സ്ഥിതി ചെയ്യുക. ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും വ്യാഴത്തെ ചുറ്റുക. വ്യാഴത്തിന്റെ ധ്രുവമേഖലയില്‍ അടുത്തുവരുന്ന രീതിയിലാണ് ഭ്രമണപഥം. കാന്തിക മണ്ഡലമാണ് ഇത്തരത്തില്‍ ഭ്രമണപഥം സ്വീകരിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

ജൂനോയുടെ വിജയം ഗൂഗിളും ആഘോഷിക്കുകയാണ്. ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ജൂനോയുടെ വിജയം ആഘോഷിച്ചത്.
