അന്യഗ്രഹങ്ങളില്‍ ജീവസാന്നിധ്യം കണ്ടെത്താന്‍ ചൈനയില്‍ ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ്

telescope-kkkബീയ്ജിംഗ്: അന്യഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താനുള്ള ഗവേഷണവും സാധ്യതകളും നിരവധി വര്‍ഷങ്ങളായി തുടര്‍ന്നു വരികയാണ്. ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ ഓരോ വര്‍ഷവും പരീക്ഷിക്കപ്പെടുകയാണ്. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്താനായി ചൈനയില്‍ ഭീമന്‍ ടെലസ്‌കോപ്പ് നിര്‍മിച്ചു.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ നിര്‍മിച്ച കൂറ്റന്‍ ടെലസ്‌കോപ്പ് ഗുയിസോവു പ്രവിശ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണ് ഇത്. 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട് ഈ റേഡിയോ ടെലസ്‌കോപ്പിന്.

അഞ്ച് വര്‍ഷം കൊണ്ടാണ് ടെലസ്‌കോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2011 മാര്‍ച്ചിലാണ് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ഇനി പ്രവര്‍ത്തനം ആരംഭിക്കാമെന്ന് അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സെപ്തംബറില്‍ ഔദ്യോഗിക പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ്് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

കെപഌ ടെലസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ടെലസ്‌കോപ്പ് രൂപകല്‍പ്പന ചെയ്തതത്.

ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ട്രാന്‍സ്മിഷന്‍ നടക്കുന്നുണ്ടെങ്കില്‍ റേഡിയോ ടെലസ്‌കോപ്പ് കണ്ടുപിടിക്കും. നിഗൂഢ ശബ്ദങ്ങളും തരംഗങ്ങളും സിഗ്നലുകളും കണ്ടെത്താന്‍ റേഡിയോ ടെലസ്‌കോപ്പ് കൊണ്ട് കഴിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top