മന്ത്രിയാകാന്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ല: ഇഎസ് ബിജിമോളുടെ പരമാര്‍ശത്തില്‍ സിപിഐ വിശദീകരണം തേടും

cpiതിരുവനന്തപുരം:പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തിരുമാനം. ഒരാഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് വിശദികരണം ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണ് തനിക്ക് അധികാര സ്ഥാനങ്ങളില്‍ എത്താനാവാത്തത് എന്ന് ബിജിമോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായെന്ന ബിജിമോളുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും ഇവര്‍ ഒപ്പമുള്ളവരാണെന്നും ബിജിമോള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദിപറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജിമോളുടെ വെളിപ്പെടുത്തല്‍.

പോളിംഗ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളെ ഇതിന്റെ പ്രതിഫലനം ഉണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമിച്ചതെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍. ഇതിന് ഗൂഡാലോചന നടത്തിയവര്‍ ഒപ്പമുള്ളവര്‍ തന്നെയാണെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.സംഭവത്തില്‍ ഇഎസ് ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലാണ് അവര്‍ ഖേദം പ്രകടിപ്പിച്ചത്. മാപ്പപേക്ഷിച്ച് ബിജിമോള്‍ ജില്ലാ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top