രാധികാ ആപ്‌തേയുടെ ഷോര്‍ട്ട്ഫിലിം യൂട്യൂബില്‍ നിന്നും നീക്കി

kriti

ബോളിവുഡ് നടി രാധികാ ആപ്‌തേയും മനോജ് ബാജ്‌പേയും പ്രധാന വേഷത്തിലെത്തിയ കൃതി എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബ് അധികൃതര്‍ നീക്കം ചെയ്തു. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് ലക്ഷത്തോളം ആളുകള്‍ കണ്ട വീഡിയോ കോപ്പിയടി ആരോപണത്തെ തുടര്‍ന്നാണ് യുട്യൂബ് നീക്കം ചെയ്തത്.

ബോളിവുഡ് സംവിധായകന്‍ ശിരിഷ് കുന്ദെര്‍ ഒരുക്കിയ ഈ ചിത്രത്തിനെതിരെ നേപ്പാളി സംവിധായകന്‍ അനീല്‍ ന്യൂപനെയാണ് രംഗത്തെത്തിയത്. ബിഒബി എന്ന അദ്ദേഹത്തിന്റെ സിനിമയുടെ കോപ്പിയാണിതെന്ന് അദ്ദേഹം യൂട്യൂബ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്യുന്നതായി യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കിയത്.

പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണം നേടിയ ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഗൂഢത നിറഞ്ഞ ഒരു സൈക്കോട്ടിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മനോരോഗ വിദ്ഗധയായാണ് രാധികാ ആപ്‌തെ എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top