എഞ്ചിനീയറിംഗ് പ്രവേശനം: മാനദണ്ഡത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; ചര്‍ച്ച ഇന്ന്
കൊച്ചി: എഞ്ചിനിയറിംഗ് പ്രവേശനത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മാനേജ്മെന്റുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. മാനേജ്മെന്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം പരിഹാരം ഉണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. മാനേജ്മെന്റുകളുടെ നിലപാട് ഇന്ന് സര്‍ക്കാരിനെ അറിയിക്കും.
പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഞ്ചിനിയറിംഗ് പ്രവേശനം അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാവുകയും വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം മാനേജ്മെന്റ് പ്രതിനിധികളോട് അസന്നിഗ്ദമായി വ്യക്തമാക്കുകയും ചെയ്തതോടെയാണ് എഞ്ചിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷന് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നത്. എഞ്ചിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷന്റെ എക്സിക്യുട്ടീവ് യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതുന്നതിന് പ്രത്യേക പരിശീലനം നല്കുന്ന പദ്ധതി ആവിഷ്കരിക്കും.
സ്വാശ്രയ മാനേജ്മെന്റുകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം പരിഹാരം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചു. അതേസമയം എഞ്ചിനിയറിങ് പ്രവേശനത്തിന് ഓപ്ഷന് നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 30 നാണ് എഞ്ചിനീയറിംഗ് ആദ്യ അലോട്ട്മെന്റ് .
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക